യാദവര്‍ക്കു കുരു പാണ്ഡവാദിയില്‍
ഭേദമെന്തു നിരുപിച്ചു കാണുകില്‍
മോദമോടിവിടെയാരു മുമ്പില്‍വ-
ന്നാദരിക്കുമവരോടു ചേരണം.
നടുവത്തച്ഛന്‍(ഭഗവദ്ദൂത്‌)

യുവാവിവന്‍ കൈക്കുപിടിച്ച തന്വിയോ
സുവാസിതാശാതടചമ്പകാംഗിയാള്‍,
നവതപോദ്യന്നളിനാസ്യയാള്‍, നറും
പ്രവാളനേര്‍പ്പട്ടുടയാട പൂണ്ടവള്‍.
വള്ളത്തോൾ(ശിഷ്യനും മകനും)

യുവതി ഭവതിയെന്തു വൃദ്ധയെപ്പോല്‍
മണികള്‍ വെടിഞ്ഞു വഹിച്ചു ചീവരത്തെ
ഉഡുശശികള്‍ വിളങ്ങുമന്തിനേര-
ത്തരുണനുദിപ്പതു ഭംഗിയോ നിശയ്ക്ക്‌?
എ.ആര്‍.രാജരാജവര്‍മ്മ(കുമാരസംഭവം പരിഭാഷ)