ഖേദിയ്ക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോള്‍;
ചൈതന്യവും ജഡവുമായ്‌ കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വര വൈഭവത്താല്‍.
കുമാരനാശാന്‍(വീണപൂവ്‌)

ഖേദിച്ചിടൊല്ല കളകണ്ഠ! വിയത്തില്‍ നോക്കി
രോദിച്ചിടേണ്ട, രുജയേകുമതിജ്ജനത്തില്‍
വേദിപ്പതില്ലിവിടെയുണ്മ തമോവൃതന്മാ-
രാദിത്യലോകമറിയുന്നിതു നിന്‍ ഗുണങ്ങള്‍.
കുമാരനാശാന്‍

ഖര്‍വ്വാംഗനായ്‌ ദ്വിജഭടന്‍ പിടിവിട്ടൊഴിഞ്ഞാ-
ദുര്‍വ്വാരമാം നിജപരശ്വധമൊന്നുലച്ചു;
ശര്‍വ്വാത്മജന്‍ ഝടിതി കാല്‍ക്കു പിടിച്ചെടുത്താ
ഗര്‍വ്വാഢ്യനെദ്ദിവി ചുഴറ്റി സലീലമായ്ത്താന്‍.
വള്ളത്തോള്‍(ശിഷ്യനും മകനും)

ഖിന്നാ മേ രാജ്യവും ഭോജ്യവുമഖിലമുപേക്ഷിച്ചു നിന്നോടുകൂടെ-
പ്പിന്നാലേ ഹന്ത പോന്നൂ തിരുവുരു തവ കാണ്മാൻ കൊതിച്ചല്ലയോ ഞാൻ?
എന്നാലിട്ടേച്ചു കാട്ടിൽപ്പുനരഗതിയെ മാം നാഥ പൊയ്ക്കൊണ്ടതിന്നീ
മുന്നം കേളാവയോസൗഹൃദസരണികളെല്ലാം മറന്നോ ഗുണാബ്ധേ.
മഴമംഗലം നമ്പൂതിരി(ഭാഷാനൈഷധം ചമ്പു)

ഖലനോ? നിജസൗഖ്യമൊന്നിനേ
വിലയേകു,ന്നതവന്‍റെ നീതിയാം.
മലരെത്ര മനോജ്ഞമാകിലും
ദലമാകെക്കരളുന്നു കീടകം.
ജോയ് വാഴയില്‍(മാതൃവിലാപം)