2015, ഓഗസ്റ്റ് 15, ശനിയാഴ്‌ച

അക്ഷരശ്ലോകമാധുരി


മലയാളസാഹിത്യത്തിന്‍റെ മഹത്തായ പൈതൃകമാണ് അക്ഷരശ്ലോകകല. മധുരങ്ങളായ മുക്തകങ്ങള്‍ കോര്‍ത്തിണക്കി മനോഹരമായി ആലാപനം ചെയ്യുന്ന ഈ കല മലയാളസാഹിത്യത്തിന്‍റെ വളര്‍ച്ചയ്ക്കും അഭിവൃദ്ധിയ്ക്കും കുറഞ്ഞൊന്നുമല്ല സംഭാവന ചെയ്തിട്ടുള്ളത്. സംസ്കൃതവൃത്തങ്ങളുടെ പ്രൗഢിയും ആലാപനസൗകുമാര്യവും, ശ്ലോകങ്ങളുടെ അര്‍ത്ഥഭംഗിയും ഭാവഭംഗിയും അലങ്കാരസൗന്ദര്യവും ചേരുമ്പോഴുണ്ടാവുന്ന സ്വാരസ്യം അനുവാചകന് അവര്‍ണ്ണനീയമായ ആനന്ദം പകരാന്‍ ശേഷിയുള്ളതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ ഉപകാരപ്രദമാണ് ഈ കല. ഓരോ ശ്ലോകവും ഒരു മധുരഫലമാണ്. അത് സാഹിത്യപോഷണത്തിന് അനുപമമായ കരുത്തും സൗന്ദര്യവും പ്രദാനം ചെയ്യും. അത്തരം കുറെ ശ്ലോകങ്ങള്‍ ക്രോഡീകരിക്കാനുള്ള എളിയ ശ്രമമാണ് ഇത്.

ശ്ലോകങ്ങള്‍ അക്ഷരമാലാക്രമത്തില്‍ ഈ ബ്ലോഗില്‍ ക്രമീകരിച്ചിരിക്കുന്നു. പുതിയ നല്ല ശ്ലോകങ്ങള്‍ ചേര്‍ക്കുവാന്‍ ശ്രമം നടത്തുന്നതുകൊണ്ട് ഇതില്‍ പെടുത്തിയിരിക്കുന്ന ശ്ലോകങ്ങള്‍ക്ക് വിപുലീകരണം ഉണ്ടായിക്കൊണ്ടിരിക്കുമെങ്കിലും ആകെ ശ്ലോകങ്ങളുടെ സംഖ്യ ക്രമാതീതമായി അധികരിക്കാതെ ശ്രദ്ധിക്കുന്നതാണ്. ഈ ബ്ലോഗ് അക്ഷരശ്ലോകകുതുകികള്‍ക്കു മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്കും പ്രയാജനപ്രദമാവുമെന്നു കരുതുന്നു.

                                  അമ്പത്തൊന്നക്ഷരാളീകലിതതനുലതേ!
                                                                വേദമാകുന്ന ശാഖി-
                                  ക്കൊമ്പത്തൻപോടു പൂക്കും കുസുമതതിയിലേ-
                                                                 ന്തുന്ന പൂന്തേൻകുഴമ്പേ!
                                  ചെമ്പൊൽത്താർബാണഡംഭപ്രശമനസുകൃതോ-
                                                                  പാത്തസൌഭാഗ്യലക്ഷ്മീ-
                                  സമ്പത്തേ! കുമ്പിടുന്നേൻ കഴലിണ വലയാ-
                                                                  ധീശ്വരീ വിശ്വനാഥേ!
              
                                   മഴമംലം നമ്പൂതിരി(ഭാഷാനൈഷധചമ്പു)


സമ്പർക്കം : malayalam.slokam.songs@gmail.com